കന്യാകുമാരി.. ഒന്ന് കാണേണ്ട സ്ഥലം തന്നെ..
തമിഴ്‌നാട്ടിലെ ഒരു പട്ടണമാണ് കന്യാകുമാരി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെ മുനമ്പാണു കന്യാകുമാരി.
ഭാരതത്തിന്റെ തെക്കെയറ്റത്ത്, മൂന്നു സമുദ്രങ്ങൾ സംഗമിക്കുന്ന ഭൂമിയിലെ ഏക സ്ഥലം. സൂര്യോദയവും, അസ്തമയവും സമുദ്രത്തിൽ കാണാൻ കഴിയുന്ന വിരലിലെണ്ണാവുന്ന സ്ഥലങ്ങളിൽ ഒന്ന്. ഹിമാലയത്തിൽ വസിക്കുന്ന ദേവനെ വരിക്കാൻ, കന്യകയായ ദേവി തപസ്സിരിക്കുന്ന ഭൂമി എന്ന് ഐതിഹ്യം.
കന്യകയായ കുമാരീദേവിയുടെ സങ്കേതമെന്ന നിലയ്‌ക്കാണ് മുനമ്പിന് കന്യാകുമാരി എന്ന പേര്‍ ലഭിച്ചത്.
ബംഗാൾ ഉൾക്കടലിന്റെയും അറബിക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും തീരത്തുള്ള കുമാരി അമ്മൻ ക്ഷേത്രത്തിൽ നിന്നുമാണ് കന്യാകുമാരിക്ക് ഈ പേര് കിട്ടിയത്.
ഹിന്ദുമതത്തിന്റെ ആവിർഭാവത്തിനു മുൻപ് നിലവിലിരുന്ന ദ്രാവിഡദേവതകളിലൊരാളാണ് കുമരി.
കന്യാതീര്‍ഥം, കന്യാകൂപം, കുമരിക്കോട്, കുമരിയംപദി എന്നിങ്ങനെ പല രീതിയില്‍ പുരാണങ്ങളിലും മറ്റും കന്യാകുമാരിയെ പരാമര്‍ശിച്ചിട്ടുണ്ട്. ഗോകര്‍ണം മുതല്‍ തെക്കോട്ടു നീണ്ടുകിടന്നിരുന്ന കേരളത്തിന്റെ ദക്ഷിണാഗ്രമായാണ് കന്യാകുമാരി വ്യവഹരിക്കപ്പെട്ടിട്ടുള്ളത്.
ഭാരതാംബയുടെ പാദാരവിന്ദങ്ങളില്‍ സ്വയം സമര്‍പ്പണം നടത്താന്‍ കന്യാകുമാരിയില്‍ ത്രിസാഗരങ്ങള്‍ പരസ്പരം മത്സരിക്കുന്നുവെന്നാണ് കവിസങ്കല്‌പം.
കരയിൽ നിന്ന് രണ്ടര ഫർലോങ്ങ് അകലയുള്ള ശ്രീ പാദപ്പാറയിൽ, ദേവി കന്യാകുമാരിയുടെതെന്നു കരുതപ്പെടുന്ന ഒരു കാൽപാദത്തിന്റെ ആലേഖനം പതിഞ്ഞ് കിടപ്പുണ്ട്.
മുപ്പതാം വയസ്സില്‍ ആധ്യാത്മിക പ്രകാശമന്വേഷിച്ച് ഭാരതഭൂമിയുടെ ദക്ഷിണാഗ്രത്തിലെത്തിയ വിവേകാനന്ദന്‍ 1892 ഡി. അവസാനവാരത്തില്‍ സമുദ്രസംഗമസ്ഥാനത്തുള്ള ശ്രീപാദപ്പാറയിലേക്ക് നീന്തിപ്പോയി, ദീര്‍ഘസമയം ധ്യാനനിരതനായിരുന്നു. ശ്രീപാദപ്പാറയില്‍ വച്ച് ജ്ഞാനോദയം സിദ്ധിച്ച സ്വാമിജി പാശ്ചാത്യനാടുകളില്‍ ഭാരതമാഹാത്മ്യം ഘോഷിക്കാനായി പുറപ്പെട്ടു. കരയില്‍ നിന്ന് 500 മീ.ഓളം അകലെയുള്ള ശ്രീപാദപ്പാറയില്‍ അദ്ദേഹത്തിനായി പ്രാജ്ജ്വലമായൊരു സ്‌മാരകം നിര്‍മിച്ച ശേഷം അദ്ദേഹത്തിന്റെ ഉപദേശത്തിന് അഖിലേന്ത്യാതലത്തില്‍ പ്രവര്‍ത്തനശൈലി കണ്ടെത്തുകയാണ് ഇന്ന് അദ്ദേഹത്തിന്റെ അനുയായികള്‍
1892 ൽ സ്വാമി വിവേകാനന്ദൻ ഈ പാറയിൽ മൂന്നു ദിവസത്തോളം ധ്യാനനിമഗ്നനായിരുന്നു. ആ ധ്യാനത്തിലാണ് സ്വാമിജി ചിക്കാഗോയിലെ മത മഹാസമ്മേളനത്തിൽ പങ്കെടുക്കാനുള്ള തീരുമാനമെടുക്കുന്നതും തുടർന്ന് ചിക്കാ ഗോയിലാരംഭിച്ച അദ്ദേഹത്തിന്റെ ദിഗ്വിജയ യാത്ര ഒരു പതിറ്റാണ്ടോളം സ്വാമിജിയുടെ സമാധി വരെ നീണ്ടു.
ത്രതായുഗത്തില്‍ പരശുരാമനാല്‍ സൃഷ്ടിക്കപ്പെട്ട കേരളക്കരയിലെ ദക്ഷിണാഗ്രാമദേശമാണ് കന്യാകുമാരി.
ഭാര്‍ഗവക്ഷേത്രമെന്ന കേരളത്തെ കടലെടുക്കാതിരിക്കാന്‍ പരശുരാമന്‍ തന്നെ കടല്‍ത്തീരത്തുടനീളം ഭൂതനാഥന്റേതായ ശാസ്‌താക്ഷേത്രങ്ങളും ശക്തിദേവതയുടേതായ ഭഗവതീക്ഷേത്രങ്ങളും സ്ഥാപിച്ച കൂട്ടത്തില്‍പ്പെട്ടതാണ് കന്യകയായ ശക്തിദേവിയെ കുടിയിരുത്തിയിരിക്കുന്ന കന്യാകുമാരി ക്ഷേത്രമത്രെ..
മഹര്‍ഷിമാര്‍ക്ക് മോക്ഷപ്രാപ്‌തിക്കു തപം ചെയ്യാന്‍ പറ്റിയ ഒരു പുണ്യസങ്കേതമായി സുബ്രഹ്മണ്യന്‍ (മുരുകന്‍) കന്യാകുമാരിയെ നിര്‍ദേശിക്കുന്നു.
സേതുപുരാണത്തില്‍ കന്യാകുമാരി, ധനുഷ്‌കോടി, കോടിക്കര എന്നീ ദേശങ്ങളെ യഥാക്രമം ആദിമധ്യാന്തസേതുക്കളായി കീര്‍ത്തിക്കുന്നു. ജ്ഞാനാരണ്യമെന്ന് വിശേഷിപ്പിക്കുന്ന ശുചീന്ദ്രംത്തിന്റെ കിഴക്കായുള്ള സര്‍വലോകപ്രസിദ്ധമായ കന്യാകുമാരിക്ഷേത്രത്തോടനുബന്ധിച്ച് മാതൃതീര്‍ഥം, പിതൃതീര്‍ഥം, വിനായകതീര്‍ഥം, ചക്രതീര്‍ഥം തുടങ്ങി ഇരുപത്തിയഞ്ച് തീര്‍ഥങ്ങള്‍ ഉള്ളതായാണ് വിവരിക്കപ്പെട്ടിട്ടുള്ളത്. "
. സീതാവിരഹിതനായ ശ്രീരാമന്‍ രാവണനിഗ്രഹത്തിനായി ലങ്കയിലേക്കു തിരിക്കുന്നതിനുമുമ്പ് കന്യാദേവിയെയും കണ്ടു വന്ദിച്ചിരുന്നുഎന്ന് ഐതിഹ്യം.
ആദിപരാശക്തിയായ ശ്രീ പാർവ്വതിയുടെ അവതാരമായ കന്യാദേവിക്ക് ശുചീന്ദ്രനാഥനായ ശിവനുമായുള്ള വിവാഹം തടസ്സപ്പെട്ടെന്നും വിവാഹത്തിനായ് തയ്യാറാക്കിയ അരിയും മറ്റു ധാന്യങ്ങളും പാചകം ചെയ്യാനാകാതെ പോയെന്നുമാണ് ഐതിഹ്യം.
ഇവിടെ ദർശനം നടത്തിയാൽ അവിഹാഹിതർക്ക് പെട്ടെന്ന് വിവാഹം നടക്കുമെന്നും ഉത്തമ ദാമ്പത്യം ലഭിക്കുമെന്നും സങ്കൽപ്പമുണ്ട്.
ശ്രീകൃഷ്‌ണാവതാരകാലത്ത് കംസന്റെ പിടിയില്‍നിന്നു വഴുതി മേലോട്ടുയര്‍ന്ന് ഇപ്രകാരമോതിയശേഷം അപ്രത്യക്ഷമായ "മായാശിശുവാണ് കന്യാകുമാരി'യെന്ന് പദ്‌മപുരാണത്തില്‍ പറയുന്നു.
ഒരു ബ്രാഹ്മണപത്‌നി പാതിവ്രത്യഭംഗത്തിനു പരിഹാരാര്‍ഥം കാശിയില്‍ നിന്നും ഇവിടെയെത്തി തപം ചെയ്‌തു നിവൃത്തിനേടിയതുമൂലം കന്യാകുമാരി പരിപാവനത്വം ലഭ്യമാക്കിയെന്ന് മണിമേഖല ഉദ്‌ഘോഷിക്കുന്നു.
സ്‌കന്ദപുരാണത്തില്‍ ക്ഷേത്രാത്‌പത്തിയെക്കുറിച്ച് വിശദമായ വിവരണമുണ്ട്: സര്‍വകാല ശിവപ്രാപ്‌തിക്കുവേണ്ടി ശിവോപദേശപ്രകാരം സര്‍വലോകസംഹാരകാലത്തോളം കന്യാക്ഷേത്രത്തില്‍ തപം ചെയ്യുന്ന മായാസുരപുത്രിയായ പുണ്യകാശിയാണ് ദേവികന്യാകുമാരി..എന്ന സങ്കല്പവും ഉണ്ട്. .
ഉഗ്രതപം ചെയ്‌ത് ശക്തിയാര്‍ജിച്ച് മൂന്നുലോകങ്ങളും കീഴടക്കി സജ്ജനങ്ങളെ പീഡിപ്പിച്ചുവന്ന, ശോണിതപുര രാജാവായിരുന്ന കശ്യപപ്രജാപതിസുതന്‍ ബാണാസുരന്‍ കന്യാദേവിയെ കൈയൂക്കുകൊണ്ട് സ്വായത്തമാക്കാന്‍ ശ്രമിച്ചു. പരമശിവനില്‍ നിന്നു ശക്തിയാര്‍ജിച്ച ദേവി ചക്രായുധം കൊണ്ട് ബാണവധം നിര്‍വഹിച്ചു. ചക്രായുധമേറ്റ് ബാണന്‍ പിടഞ്ഞുവീണ ഭാഗമാണ് കന്യാകുമാരിയിലെ ഇരുപത്തഞ്ച് തീര്‍ഥങ്ങളിലൊന്നായ ചക്രതീര്‍ഥമെന്ന് വിശ്വസിക്കപ്പെടുന്നു.
ശ്രീദേവിയുടെ ബാണാസുരവധം, നവരാത്രി ഉത്സവവേളയില്‍ വിജയദശമി നാളില്‍ "പള്ളിവേട്ട' മഹോത്സവം എന്ന പേരില്‍ ഇപ്പോഴും അത്യാഡംബരപൂര്‍വം അവതരിപ്പിക്കാറുണ്ട്.
വൃശ്ചികം, ഇടവം എന്നീ മാസങ്ങളില്‍ യഥാക്രമം കാര്‍ത്തിക, വിശാഖം എന്നീ നാളുകളിലും ഇവിടെ ആഘോഷങ്ങളുണ്ട്.
കിഴക്കോട്ടഭിമുഖമായി സ്ഥിതിചെയ്യുന്ന കന്യാകുമാരിക്ഷേത്രം ദ്രാവിഡശൈലിയിലാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. നിത്യകന്യകയായി ശിവപെരുമാളെ തപം ചെയ്‌തു കഴിയുന്ന, പരാശക്തിയായ ശ്രീപാര്‍വതിയുടെ അവതാരമാണ് കന്യാകുമാരി ക്ഷേത്രത്തിലെ ദേവത.
ക്ഷേത്രം വലുതല്ലെങ്കിലും പുരോഭാഗത്തെ സാമാന്യം വലുപ്പത്തിലുള്ള പ്രവേശനകവാടം അണിയണിയായുള്ള കമനീയശില്‌പങ്ങളാല്‍ അലംകൃതമാണ്. ഈ കിഴക്കേ വാതില്‍ ആണ്ടില്‍ അഞ്ചു തവണ മാത്രമേ തുറക്കുകയുള്ളൂ. ഇതിഌ കാരണം ദേവീവിഗ്രഹത്തിലെ മൂക്കുത്തിയിലുള്ള അമൂല്യരത്‌നത്തിന്റെ പ്രകാശം, ദീപസ്‌തംഭത്തില്‍ നിന്നാണെന്ന് ധരിച്ച് കരയ്‌ക്കണഞ്ഞ പല സമുദ്രനൗകകളും പാറക്കെട്ടുകളില്‍ തട്ടിയുടഞ്ഞുപോയതാണെന്നാണ് ഐതിഹ്യം.
ക്ഷേത്രത്തിന്റെ ഉള്‍ഭാഗത്തുള്ള കരിങ്കല്‍ തൂണുകളെല്ലാം കൊത്തുപണികള്‍ ചെയ്‌ത് മോടിപിടിപ്പിച്ചിരിക്കുന്നു. കോവിലിന്റെ പുറംഭിത്തികള്‍ കോട്ടമതിലുകള്‍ പോലെ ബലിഷ്‌ഠങ്ങളാണ്. ക്ഷേത്രത്തോടനുബന്ധിച്ച് കടലില്‍ അനേകം സ്‌നാനഘട്ടങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു.
. ദേവീദര്‍ശനം നടത്തി മേടമാസത്തിലെ ചിത്രാപൗര്‍ണമി ദിവസം സൂര്യാസ്‌തമയവും ചന്ദ്രാദയവും കാണാനായി ഭക്തസഹസ്രങ്ങള്‍ കന്യാകുമാരിയിലെത്താറുണ്ട്
.
കന്യാകുമാരിയില്‍ തീര്‍ഥസ്‌നാനം നടത്തിയ ഗാന്ധിജി "കുമാരിദേവിയെപ്പോലെ തന്നെ മുനമ്പും എന്നെന്നും കന്യകയായിരിക്കും' എന്ന് അഭിപ്രായപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ ചിതാഭസ്‌മം ത്രിസാഗരസംഗമത്തില്‍ നിമജ്ജനം ചെയ്‌തു; അതിന്റെ സ്‌മരണയ്‌ക്കായി മറ്റൊരു ചിതാഭസ്‌മകുംഭം സംരക്ഷിക്കുന്ന രീതിയിലാണ് ഗാന്ധിസ്‌മാരക മണ്ഡപത്തിന്റെ നിര്‍മിതി.
തിരുവള്ളുവര്‍ പ്രതിമ
തമിഴ്‌നാടിന്റെ അനശ്വരനായ കവി തിരുവള്ളുവരുടെ പൂര്‍ണകായ പ്രതിമ കന്യാകുമാരിയിലാണ് സ്ഥാപിച്ചിരിക്കുന്നത്.
തീരത്തോടടുത്ത്, വിവേകാനന്ദസ്‌മാരകത്തിനു സമീപത്തായി, സമുദ്രാപരിതലത്തില്‍ എഴുന്നുനില്‍ക്കുന്ന പാറക്കെട്ടുകളിലൊന്നിലാണ് തിരുവള്ളുവര്‍ പ്രതിമ സ്ഥിതിചെയ്യുന്നത്
1947 വരെ കന്യാകുമാരി തിരുവിതാംകൂറിന്റെ ഭാഗമായ് തുടർന്നു. 1947-ഇൽ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേരുകയും രാജഭരണം അവസാനിക്കുകയും ചെയ്തു. 1949 -ഇൽ തിരു-കൊച്ചി സംസ്ഥാനം രൂപവൽക്കരിച്ചപ്പോൾ കന്യാകുമാരിയും തിരു-കൊച്ചിയുടെ ഭാഗമാക്കി മാറ്റി. 1956-ഇൽ ഭാഷയെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾ പുനർനിർമ്മിക്കുകയും ചെയ്തു കന്യാകുമാരിയെ തമിഴ് നാട് സംസ്ഥാനത്തിന്റെ ഭാഗമായി മാറ്റി.
Visit for more post
https://www.blogger.com/blogger.g

Excellent information JP. Thanks for sharing
ReplyDelete